con
ബെന്നി ബെഹനാൻ എം.പി ശ്രീമൂലനഗരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ

കാലടി: ശ്രീമൂലനഗരത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി. സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എം.എ. ചന്ദ്രശേഖരൻ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പി.ബി. സുനീർ, ഡി.സി.സി ജനറൽ സെക്രട്ടറി പി.എൻ. ഉണ്ണിക്കൃഷ്ണൻ, പി.എ. താഹിർ, എ.എ. അജ്മൽ, സ്ഥാനാർത്ഥികളായ എം.ജെ. ജോമി, സിനി ജോണി, കെ.സി. മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.