 
മൂവാറ്റുപുഴ: തിരഞ്ഞെടുപ്പായാൽ ദേശിയ , പ്രാദേശീക, പഞ്ചായത്ത് , വാർഡ് രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായി മാറുകയാണ് നിരപ്പ് വാരിക്കാട്ട് ജംങ്ങ്ഷനിലെ ചായക്കട. തിരഞ്ഞെടുപ്പ് കാലമെത്തിയാൽ ഇവിടെ അതിരാവിലെ മുതൽ ചൂട് ചായയോടൊപ്പം ചർച്ച ആരംഭിക്കുകയായി. രാഷ്ട്രീയ ചർച്ചയുടെ ആരവം.തിരത്തെടുപ്പ് കാലത്ത് മാത്രമല്ലെന്ന പ്രത്യേകതയുമുണ്ടിവിടെ. എന്നാൽ ചർച്ചക്ക് എരിവും പുളിയും കൂടുന്നത് തദ്ദേശ തിരഞ്ഞെടുപ്പു കാലത്താണ്. ഓൺ ലൈൻ പ്രചരണകാലത്തും ഇവിടത്തെ ചർച്ചക്ക് മാറ്റമില്ല. ചെറുപ്പക്കാർ മുതൽ വൃദ്ധർ വരെ ചായ കുടിക്കാനെന്ന പേരിൽ എത്തുന്നത് ചർച്ച കേൾക്കാനും, രാഷ്ട്രീയം പറയാനുമാണ്. കിലോമീറ്ററുകൾ നടന്ന് ചായ കുടിക്കാനെത്തുന്നവരുമുണ്ട് ഈ മാടകടയിൽ. കൊവിഡ് കാലത്ത് മാനദണ്ഡങ്ങൾ പാലിച്ച് തന്നെയാണ് ചർച്ച നടക്കുന്നത് . രാവിലെ അഞ്ചരക്ക് കട തുറക്കുമ്പോൾ തന്നെ ചൂട് ചായ കുടിക്കുവാൻ ഇവിടെ ആളുകളെത്തും.
8.30 വരെ ചൂട് ചായ വിതരണവും ചൂട് പിടിച്ച ചർച്ചയും. 25വർഷം മുമ്പ് പായിപ്ര പഞ്ചായത്ത് 10, 11 വാർഡുകളുടെ കേന്ദ്രമായ വാരിക്കാട്ട് കവലയെ കനാൽ ബണ്ടിന്റെ ഓരത്ത് മാടക്കട ആരംഭിച്ചത്. ഷീറ്റ് മേഞ്ഞ് ഓലകൊണ്ട് മറച്ച ചായക്കട ഭിന്ന ശേഷിക്കാരൻ കൂടിയായ വാരിക്കാട്ട് ഇബ്രാഹീമെന്ന വൃദ്ധന്റെയാണ്. പതിവുപോലെ ശനിയാഴ്ചയും ചർച്ചക്ക് തിരികൊളുത്തിയത് മുളവൂർ കൂവക്കാട്ടിൽ സൈയ്തുമുഹമ്മദായിരുന്നു.ദില്ലിയിലെ കർഷക സമരവും , ബുറേവിയുമായിരുന്നു വിഷയം.