election
മുളവൂര്‍ ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ഒ കെ മുഹമ്മദ് സഹപ്രവര്‍ത്തകരൊടൊപ്പം

മൂവാറ്റുപുഴ: തങ്ങളിലൊരുവൻ സ്ഥാനാർത്ഥിയായതിന്റെ സന്തോഷത്തിലാണ് മുളവൂർ പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മുളവൂർ ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ഒ.കെ മുഹമ്മദ് കാൽനൂറ്റാണ്ടായി കോതമംഗലം - മൂവാറ്റുപുഴ റൂട്ടിലുള്ള അമ്പലംപടിയിലെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ തൊഴിലാളിയാണ്. ഒ കെ എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന ഒ.കെ. മുഹമ്മദിന് പൊതുപ്രവർത്തനരംഗത്തെ നിസ്വാർത്ഥ സേവനത്തിനുള്ള അംഗീകാരമായിട്ടാണ് സ്ഥാനാർത്ഥിത്വം ലഭിച്ചത്. കലാലയ രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് സജീവമായ ഒ.കെ. ഡി.വൈ.എഫ്‌.ഐ, കർഷക തൊഴിലാളി വില്ലേജ് സെക്രട്ടറി, പായിപ്ര സർവീസ് സഹകരണ ബാങ്ക് വൈസ്‌ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു.

ഓട്ടോ തൊഴിലാളികളുടെയടക്കം പ്രദേശത്തെ ഓരോ ജനകീയ പ്രശ്‌നങ്ങളിലും ക്രിയാത്മക ഇടപെടലുകളാണ് ഒ.കെയെ ജനകീയനാക്കുന്നത്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായതോടെ തന്റെ ഓട്ടോയിലെത്തിയാണ് വോട്ടഭ്യർത്ഥിക്കുന്നത്.