കൊച്ചി: മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് വിട്ടുനിൽക്കേണ്ടി വന്നതുതന്നെ തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പിലെ പരാജയസമ്മതമാണെന്ന് ആർ.എസ്.പി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ആർ.എസ്.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ. റെജികുമാർ , അഡ്വ ജെ. കൃഷ്ണകുമാർ, അജിത് പി. വർഗീസ്, വി.ബി. മോഹനൻ, എസ്. ജലാലുദ്ദിൻ, ജി. വിജയൻ, ബേബി പാറേക്കാട്ടിൽ, മാർട്ടിൻ പി. ആന്റണി എന്നിവർ പങ്കെടുത്തു.