കോലഞ്ചേരി: ജില്ലാ പഞ്ചായത്ത് പുത്തൻകുരിശ് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി ലിസി അലക്‌സിന്റെ തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങി. കുന്നത്തുനാട് പഞ്ചായത്തിലെ പാടത്തിക്കര തുരുത്തിൽ വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 36 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം പെരിങ്ങാലയിൽ സമാപിച്ചു. ഇന്ന് രാവിലെ അമ്പലമേടിൽ തുടങ്ങി പുത്തൻകുരിശിലും, നാളെ പൂത്തൃക്ക പഞ്ചായത്തിലെ കുടുംബനാടിൽ തുടങ്ങി തിരുവാണിയൂരിലും സമാപിക്കും.
കോലഞ്ചേരി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥി ഹേമലത രവിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനം തുടങ്ങി. ഐക്കരനാട് പഞ്ചായത്തിലെ പെരുവംമുഴിയിൽ വി.പി. സജീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 25 കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം കോലഞ്ചേരിയിൽ സമാപിച്ചു. ഇന്ന് മഴുവന്നൂരിലും കുന്നത്തുനാട്ടിലും നാളെ ഐരാപുരത്തും മഴുവന്നൂരിലും പര്യടനം നടത്തും.