suci
ആലുവ റെയിൽവേ സ്റ്റേഷനു മുന്നിൽ നടന്ന കർഷക സമര ഐക്യദാർഢ്യ സമ്മേളനം എസ്.യു.സി.ഐ (സി) ജില്ലാ സെക്രട്ടേറിയറ്റംഗം പി.എം. ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.യു.സി.ഐ (സി) ആലുവ റെയിൽവേ സ്റ്റേഷനു മുന്നിൽ നടത്തിയ സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റംഗം പി.എം. ദിനേശൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.പി. സാൽവിൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എ. റജീന, എ. ബ്രഹ്മകുമാർ, എ.ജി. അജയൻ, എം.കെ. തങ്കപ്പൻ, അമൽഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.