കൊച്ചി: എറണാകുളം മറൈൻഡ്രൈവിലെ ആറാം നിലയിലെ ഫ്ളാറ്റിലെ ജോലിക്കാരി താഴെ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടു.
ആറാം നിലയിൽ നിന്ന് സാരിയിൽ തൂങ്ങി ഇറങ്ങാൻ ശ്രമിച്ചു തുടങ്ങിയവ വിശദീകരണങ്ങൾ ദുരൂഹമാണ്. രണ്ട് വർഷം മുമ്പ് ഇതേ ഫ്ളാറ്റിൽ സമാനമായ സംഭവം നടന്നതായും സൂചനയുണ്ട്.
എറണാകുളം നഗരത്തിൽ ഫ്ളാറ്റുകളിലും മറ്റും വീട്ടുജോലി ചെയ്യുന്നവർക്ക് ഒരു സുരക്ഷയും ഇല്ലാത്ത സ്ഥിതിയാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയ്ക്ക് പ്രത്യേക സംരക്ഷം പൊലീസ് ഏർപ്പെടുത്തണമെന്നും ശിവസേന ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ ആവശ്യപ്പെട്ടു.