കളമശേരി: അന്താരാഷ്‌ട്ര ട്രെയിനറും പ്രമുഖ യുട്യുബറും 'പെൻ പോസിറ്റീവ്' സ്ഥാപകനുമായ വിനോദ് നാരായണുമായി കൊച്ചി ശാസ്ത്ര സാങ്കേതീക സർവ്വകലാശാലയിലെ യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഭാഷണത്തിന് അവസരം ഒരുക്കുന്നു. ഇന്ന് രാവിലെ 10 ന് നടക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഡിജിറ്റൽ യുഗത്തിലെ സന്തോഷ സാദ്ധ്യതകൾ എന്നതാണ് വിഷയം. കോഴിക്കോട് സ്വദേശിയായായ വിനോദ് നാരായൺ വർഷങ്ങളായി അമേരിക്കയിൽ സാൻഫ്രാൻസിസ്കോ കേന്ദ്രീകരിച്ചു ട്രെയിനിങ്ങുകൾ സംഘടിപ്പിച്ചു വരികയാണ്. ബല്ലാത്ത പഹയൻ എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികൾക്ക് മുഴുവൻ സുപരിചിതനാണ് വിനോദ്.