കോലഞ്ചേരി: പ്രൈമറി ക്ലാസുകളിൽ മലയാളഭാഷ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കുവേണ്ടി കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ അക്കാഡമിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ ഓൺലൈൻ പരിശീലനത്തിനുള്ള മൊഡ്യൂൾ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, സംസ്ഥാന കമ്മി​റ്റി അംഗം അംഗം അജി നാരായണൻ, ജില്ലാ അക്കാഡമിക്ക് കൺവീനർ ആനി ജോർജ്, ജില്ലാ കമ്മി​റ്റി അംഗങ്ങളായ ടി.പി. പത്രോസ്, എൻ. രാജീവ്, അദ്ധ്യാപകരായ എം.ജി. മഞ്ജുള, ടി.എസ്. അനുഷ, ജി ബിന്ദു, സാലി എബ്രാഹം ,ടി.ടി. പൗലോസ് എന്നിവർ നേതൃത്വം നൽകി .