പറവൂർ: ജില്ലാ പഞ്ചായത്ത് കോട്ടുവള്ളി ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി കെ.പി. രാജന്റെ വാഹന പ്രചരണം തുടങ്ങി. ചാത്തനാട് നിന്നാരംഭിച്ച പ്രചരണം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏഴിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.എം. രമേഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എസ്. ഉദയകുമാർ. വിനോദ് ഗോപിനാഥ്, എൻ.എം. രവി, കെ.സി.രാജൻ, ടി.എ. ദിലീപ് എന്നിവർ സംസാരിച്ചു. പ്രസംഗിച്ചു. ഏഴിക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്തുകളിലെ നിരവധി കേന്ദ്രങ്ങളിൽ പര്യടനത്തിനു ശേഷം മന്നം ജംഗ്ഷനിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ സി.എൻ. വിൽസൻ, ടി.ജി.വിജയൻ, രഞ്ജിത്ത് ഭദ്രൻ, അനിൽ ചിറവക്കാട്, അജി കല്പടയിൽ, ബി. ജയപ്രകാശ്, തുടങ്ങിയവർ സംസാരിച്ചു.