salim-v
ജില്ലാ പഞ്ചായത്ത് എടത്തല ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി റൈജ അമീറിന്റെ പര്യടനം ചൂർണിക്കര പഞ്ചായത്തിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി. സലീം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എറണാകുളം ജില്ലാ പഞ്ചായത്ത് എടത്തല ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി റൈജ അമീറിന്റെ പര്യടനം ചൂർണിക്കര പഞ്ചായത്തിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി. സലീം ഉദ്ഘാടനം ചെയ്തു. ടി.എ. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. നവകുമാർ, മുൻ ജില്ലാ പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ. അലിയാർ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി റൈജ അമീർ എന്നിവർ സംസാരിച്ചു.