കൊച്ചി: പാമ്പ് വിഷബാധയെകുറിച്ചുള്ള ഓൺലൈൻ സമ്മേളനം അമൃതയിൽ നടന്നു. പാമ്പുകളെ ശാസ്ത്രീയമായി വിശകലനം ചെയ്യാനും പാമ്പ് കടിയേറ്റാൽ സാധാരണക്കാർ ഉടനടി ചെയ്യേണ്ട പ്രാഥമിക ചികിത്സകളെകുറിച്ചും ബോധവത്കരണം അനിവാര്യമാണെന്നും സമ്മേളനം നിരീക്ഷിച്ചു. ഇന്ത്യയിൽ കാണപ്പെടുന്ന വിവിധതരം വിഷപാമ്പുകളും അതിന്റെ വിഷഘടനാ ചികിത്സാരീതികളും ചർച്ചചെയ്തു. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ആസ്‌ത്രേലിയ, യു.കെ, യു. എസ്. എ, വെസ്റ്റ് ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ പാമ്പ് വിഷ ചികിത്സാ വിദഗ്ദ്ധർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. അമൃതയിലെ എമർജൻസിവിഭാഗം തലവൻ
ഡോ. കെ.പി ഗിരീഷ്‌കുമാർ, ഡോ. ജയദീപ് മേനോൻ, ഡോ.ജോസഫ് കെ. ജോസഫ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.