 
പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പര്യടനം രാവിലെ 8 ന് ചൂരമുടിയിൽ ഏരിയ സെക്രട്ടറി പി.എം.സലിം ഉദ്ഘാടനം ചെയ്തു. കെ.എം.എൽദോ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.പി.ശശീന്ദ്രൻ, മുൻ എം.എൽ.എ സാജു പോൾ, പി. എസ്. സുബ്രമണ്യൻ, ആർ. അനീഷ്, അഡ്വ. അരുൺ ബേസിൽ (യൂത്ത് ഫ്രണ്ട് (എം) ജില്ലാ സെക്രട്ടറി ), എം.വി. ഷാജി, പുല്ലുവഴി ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി ലളിത കുമാരി മോഹനൻ, റിജി മത്തായി, പി. ആർ. നാരായണൻ നായർ, കെ.യു.സുകുമാരൻ, ബിജു പീറ്റർ, അനു വർഗിസ് എന്നിവർ പ്രസംഗിച്ചു. കൊമ്പനാട് സമാപന സമ്മേളനം നടന്നു.