udf-manoj
ജില്ലാ പഞ്ചായത്ത് കോടനാട് ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടന്റെ പര്യടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ : ജില്ലാ പഞ്ചായത്ത് കോടനാട് ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടൻ കൂവപ്പടി പഞ്ചായത്തിൽ പര്യടനം നടത്തി. രാവിലെ 9 മണിക്ക് കൂവപ്പടി കവലയിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പര്യടനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാബു ആന്റണി അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വൈ പൗലോസ്, കുഞ്ഞുമോൾ തങ്കപ്പൻ, ബ്ലോക്ക് ഭാരവാഹികളായ സാബു പാത്തിക്കൽ, തോമസ് പൊട്ടോളി, ബേബി തോപ്പിലാൻ, എം.ഒ ജോസ്, എന്നിവർ പ്രസംഗിച്ചു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളും പങ്കെടുത്തു.