
കളമശേരി: ഏലൂർ നഗരസഭയിലേക്കുള്ള തിരിഞ്ഞെടുപ്പിന്റെ ഭാഗമായി എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു. വികസന പദ്ധതികൾക്കാണ് പ്രകടന പത്രികയിൽ പ്രധാന്യം നൽകിയിട്ടുള്ളത്. തൊഴിലും വരുമാനവും സംരക്ഷിക്കും, തരിശുരഹിത സുഭിക്ഷ നഗരം ലക്ഷ്യം ,പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കും , നദിയോര ടൂറിസം, ക്ലീൻ ഏലൂരിനായി നിർമ്മല നഗരസഭ പദ്ധതി, മികവുറ്റ റോഡുകൾ, സ്വാശ്രയ ഊർജ്ജ നഗരം, കുടിവെള്ള പദ്ധതി, ശിശുക്ഷേമം, ആരോഗ്യനിലവാരം ഉയർത്തൽ , യുവ ശേഷിയുടെ വികസനവും സ്‌പോർട്‌സും കലയും, ചെറുകിട വ്യവസായങ്ങൾക്ക് പ്രോത്സാഹനം , പശ്ചാത്തല വികസനം, സിറ്റി ഗ്യാസ് പദ്ധതി , പൊതു ശൗചാലയങ്ങൾ , വല്ലാർപാടം ടോൾ ഇളവ് തുടങ്ങിയവ നടപ്പാക്കും തുടയ വാഗ്ദനാങ്ങളാണ് പത്രിയിൽ ഇടംപിടിച്ചിരിക്കുന്നത്.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ്, മുൻ ചെയർപേഴ്‌സൺ സി.പി.ഉഷ, ഏരിയ കമ്മിറ്റി അംഗം ഏ.ഡി.സുജിൽ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.ടി.നിക്‌സൻ , എൻ.സി പി സംസ്ഥാന സമിതി അംഗം പി.ഡി. ജോൺസൺ, ലോക്കൽ സെക്രട്ടറി ടി.വി ശ്യാമളൻ തുടങ്ങിയവർ പങ്കെടുത്തു.