പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പര്യടനം നാളെ നടക്കും. രാവിലെ 8ന് മരാട്ടിച്ചോടിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് 7ന് സമാപന സമ്മേളനം നായരുപീടികയിൽ നടക്കും.