jaffar
അശമന്നൂർ പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ച് സിനിമ നടൻ ജാഫർ ഇടുക്കി സംസാരിക്കുന്നു

പെരുമ്പാവൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ച് സിനിമ നടൻ ജാഫർ ഇടുക്കി അശമന്നൂർ പഞ്ചായത്തിലെ കുടുംബ യോഗങ്ങളിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി ലളിത കുമാരി മോഹനനും, ബ്ലോക്ക് സ്ഥാനാർത്ഥികളായ സുജു ജോണി (മേതല ), ശോഭന ബാലകൃഷ്ണൻ (അശമന്നൂർ ), 7ാം വാർഡ് സ്ഥാനാർത്ഥി ഗീത രാജീവ്, 8ാം വാർഡ് സ്ഥാനാർത്ഥി അജാസ് യുസഫ് എന്നിവർക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് ഏക്കുന്നം, നൂലേലി വാർഡുകളിലെ കുടുംബയോഗങ്ങളിലാണ് 'ജാഫർ ഇടുക്കി' പങ്കെടുത്തത്. ലളിത കുമാരി മോഹനൻ, സുജു ജോണി, എ. എൻ. രാജീവ്, അജാസ് യുസഫ്, ഗീത രാജീവ്, എം. പി. നാരായണൻ, സജീഷ്, പി. എം. കാസിം എന്നിവർ സംസാരിച്ചു