നെടുമ്പാശേരി: ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) കുന്നുകര 5,6 വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷനും പഞ്ചായത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ സംഗമവും ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കളമശേരി മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി. ഗോപകുമാർ, എം.കെ. നീലകണ്ഠൻ, ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, മണ്ഡലം പ്രസിഡന്റ് പി. ദേവരാജൻ, സിജു അടുവാശേരി എന്നിവർ സംസാരിച്ചു.