വൈപ്പിൻ: എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി എസ് ശർമ്മ എം.എൽ.എ മൂന്ന് പഞ്ചായത്തുകളിൽ പര്യടനം നടത്തി. എടവനക്കാട്, നായരമ്പലം , ഞാറക്കൽ പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥികൾക്ക് പുറമേ പി വി ലൂയിസ് , എ ആർ ചന്ദ്രബോസ്, ഇ.വി സുധീഷ്, പി എസ് പ്രകാശൻ , കെ എസ് ജയദീപ്, അഡ്വ. ഡെന്നിസൻ കോമത്ത് , എ കെ ഗിരീശൻ, കെ കെ വേലായുധൻ എന്നിവർ സംസാരിച്ചു.