 
വൈപ്പിൻ: എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചോദിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഞാറക്കൽ , നായരമ്പലം പഞ്ചായത്തുകളിലെത്തി. മന്ത്രിയോടൊപ്പം കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് വി.എ അഷ്‌റഫ് , മുളവുകാട് തങ്കപ്പൻ, അഡ്വ . ലിറ്റിഷ്യ ഫ്രാൻസിസ് , പി കെ ഫ്രാൻസിസ്, എ പി പ്രനിൽ തുടങ്ങിയവരും പങ്കെടുത്തു. ഞാറക്കൽ ഓടമ്പിള്ളി , നായരമ്പലം നെടുങ്ങാട് പള്ളി ബസ്സാർ എന്നിവിങ്ങളിൽ നടന്ന യോഗങ്ങളിലും മന്ത്രി പ്രസംഗിച്ചു.