
കളമശേരി: കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചും, ഫാക്ടിനെ എം.എഫ്.എല്ലിൽ ലയിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും ഏലൂർ ഫാക്ടിലെ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കോലം കത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ യാണ് കോലങ്ങളാണ് കത്തിച്ചത്. പി. എസ്.അഷറഫ്, എം.എം.ജബ്ബാർ, വി.എ നാസർ, ടി.എം.സഹീർ എന്നിവർ നേതൃത്വം നൽകി.