കോലഞ്ചേരി: എൽ.ഡി.എഫ് പുത്തൻകുരിശ്, കോലഞ്ചേരി ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥികളായ ഷിജി അജയന്റെയും,വിജയലക്ഷമി ശശിയുടെയും പ്രചാരണ പര്യടന ജാഥകൾ സമാപിച്ചു. ഷിജി അജയന്റെ ജാഥ പൂതൃക്ക പഞ്ചായത്തിലെ ചോയിക്കരമുകളിൽ സി.പി.എം ജില്ലാ കമ്മി​റ്റിയംഗം സി.ബി.ദേവദർശനൻ ഉദ്ഘാടനം ചെയ്തു. 18 കേന്ദ്രങ്ങളിൽ പര്യടനം നടത്തി കക്കാട്ടുപാറയിൽ സമാപിച്ചു. ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി അനു കൃഷ്ണനും പഞ്ചായത്ത് സ്ഥാനാർത്ഥികളും നേതൃത്വം നൽകി. വിജയലക്ഷ്മി ശശിയുടെ പ്രചാരണ ജാഥ കക്കാട്ടുപാറയിൽ നിന്നാരംഭിച്ചു. 26 കേന്ദ്രങ്ങളിൽ പര്യടനം നടത്തി കറുകപ്പിള്ളിയിൽ സമാപിച്ചു. എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഡിവിഷനിലേക്ക് മൽസരിക്കുന്ന ശ്രീജ രാജീവൻ,ഷീജ അശോകൻ എന്നിവരും പഞ്ചായത്ത് സ്ഥാനാർത്ഥികളും നേതൃത്വം നൽകി.