ed

കൊച്ചി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഉൗരാളങ്കൽ സൊസൈറ്റിക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടേറ്റ് ( ഇ.ഡി) അന്വേഷണം തുടങ്ങി. കഴിഞ്ഞ അഞ്ചുവർഷത്തെ സാമ്പത്തിക ഇടപാടുകളും ബാങ്ക് രേഖകളും ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി കത്ത് നൽകി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിലാണ് അന്വേഷണം.

മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഉൗരാളുങ്കൽ സൊസൈറ്റിയിൽ ഇ.ഡി നേരത്തെ പരിശോധന നടത്തിയിരുന്നു. 2018 മുതൽ രവീന്ദ്രന്റെ ഭാര്യയുടെ പേരിലുള്ള 80 ലക്ഷം രൂപയുടെ മണ്ണുമാന്തി യന്ത്രമാണ് സൊസൈറ്റി വാടകയ്ക്ക് ഉപയോഗിക്കുന്നത്. കോഴിക്കാേട്, കണ്ണൂർ ജില്ലകളിലായി 13 സ്ഥാപനങ്ങളിൽ രവീന്ദ്രന് ഓഹരിയുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഈ മാസം പത്തിന് ചോദ്യംചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്.

 ഊ​രാ​ളു​ങ്ക​ൽ​ ​സൊ​സൈ​റ്റി രേ​ഖ​ക​ൾ​ ​സ​മ​ർ​പ്പി​ക്കും

കോ​ഴി​ക്കോ​ട്:​ ​ഊ​രാ​ളു​ങ്ക​ൽ​ ​ലേ​ബ​ർ​ ​കോ​ൺ​‌​ട്രാ​ക്ട് ​സൊ​സൈ​റ്റി​യു​ടെ​ ​ക​ഴി​ഞ്ഞ​ ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​പ​ണ​മി​ട​പാ​ട് ​സം​ബ​ന്ധി​ച്ച​ ​മു​ഴു​വ​ൻ​ ​രേ​ഖ​ക​ളും​ ​നാ​ളെ​ ​സ​മ​ർ​പ്പി​ക്കും.​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റി​ന്റെ​ ​ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ​രേ​ഖ​ക​ൾ​ ​സ​മ​ർ​പ്പി​ക്കു​ന്ന​ത്.
ഇ.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​എ​ത്തി​യ​പ്പോ​ൾ​ ​പ​ണ​മി​ട​പാ​ടി​ന്റെ​ ​മു​ഴു​വ​ൻ​ ​രേ​ഖ​ക​ളും​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​സു​താ​ര്യ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്ഥാ​പ​ന​മാ​യ​തി​നാ​ൽ​ ​ഒ​ന്നും​ ​മ​റ​ച്ച് ​വെ​ക്കാ​നി​ല്ലെ​ന്ന് ​അ​ന്ന് ​സൊ​സൈ​റ്റി​ ​ഭാ​ര​വാ​ഹി​ക​ൾ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.