കോലഞ്ചേരി: നാട്ടിൽ ജൈവ കൃഷിയുടെ രുചിയറിയിക്കാൻ ഗ്രാമോദയ പദ്ധതിയിൽ പെടുത്തി സി.വി.ജെ ഫൗണ്ടേഷൻ അരി വിതരണം നടത്തി. ഐക്കരനാട് പഞ്ചായത്തിൽ സിന്തൈ​റ്റ് ഇൻഡസ്ട്രീസിന്റെ സി.എസ്.ആർ വിഭാഗമായ ക്രിസ് സാമൂഹിക സംഘടനയുമായി ചേർന്ന് നടപ്പാക്കുന്ന കൃഷി പദ്ധതിയിലാണ് കൃഷി നടത്തിയത്. പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ നാടൻ നെൽവിത്ത് ഉപയോഗിച്ച് പൂർണ്ണമായും ജൈവ ചേരുവകൾ മാത്രം നൽകി ഉത്പാദിപ്പിച്ച അരിയാണ് വിതരണം നടത്തിയത്. കൃഷി വകുപ്പും ഗ്രാമോദയ വിദഗ്ദരും ചേർന്ന് വൃക്ഷായുർവ്വേദ പ്രകാരം ഹരിത കഷായവും ജൈവ കീടനാശിനിയും മാത്രമാണ് കൃഷിയിൽ ഉപയോഗിച്ചത്. സിന്തൈ​റ്റ് മാനേജിംഗ് ഡയറക്ടർ ഡോ.വിജു ജേക്കബ്, സി.വി.ജെ ഫൗണ്ടേഷൻ സെക്രട്ടറി എൽവി നൈനാന് പ്രകൃതിജന്യ അരി കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷിയിറക്കിയ കർഷകനായ ബിനുവിനെ ചടങ്ങിൽ ആദരിച്ചു.