പള്ളുരുത്തി: എൻ.ഡി.എ സഖ്യം കേരളത്തിൽ അധികാരത്തിലെത്തുന്ന കാലം അതിവിദൂരമല്ലെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളി പറഞ്ഞു. പള്ളുരുത്തിയിൽ സ്ഥാനാർത്ഥിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ പലതും പേരുമാറ്റി നടപ്പാക്കുന്നത് സംസ്ഥാന സർക്കാർ ഫാഷനാക്കി മാറ്റിയിരിക്കുകയാണ്. കേരളം വിട്ടാൽ കോൺഗ്രസും സി.പി.എമ്മും ഒരുമിച്ച് വോട്ട് തേടുന്നകാഴ്ചയാണ് കാണുന്നതെന്നും തുഷാർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.ബി. സുജിത്ത് അധ്യക്ഷത വഹിച്ചു. വി. ഗോപകുമാർ, അനിരുദ്ധൻ കാർത്തികേയൻ, എൻ.എസ്. സുമേഷ്, സി.ടി. കണ്ണൻ, വി.വി. ജീവൻ, സ്ഥാനാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.