sndp
കുന്നത്തുനാട് എസ്.എൻ.ഡി.പി. യൂണിയനിൽ ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെ മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് ഒരുകോടി 11 ലക്ഷം രൂപയുടെ വായ്പ വിതരണം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ. കെ. കർണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കുന്നത്തുനാട് എസ്.എൻ.ഡി.പി. യൂണിയനിൽ ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെ മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് ഒരുകോടി 11 ലക്ഷം രൂപയുടെ വായ്പ വിതരണം ചെയ്തു. കുന്നത്തുനാട് യൂണിയനിൽ നടന്ന ചടങ്ങ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ. കെ. കർണ്ണൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സജിത് നാരായണൻ, കമ്മിറ്റി അംഗം എം.എ. രാജു, മൈക്രോ ഫിനാൻസ് കോഡിനേറ്റർ നളിനി മോഹൻ, ബാങ്ക് മാനേജർ എൽദോ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റകൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻഎന്നിവർ സംസാരിച്ചു.