 
മൂവാറ്റുപുഴ: കാർഷിക, വാണിജ്യ മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് തോമസിന്റെ പൊതു പര്യടനം പൂർത്തിയായി. മഞ്ഞള്ളൂർ പഞ്ചായത്ത് പര്യടനം കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി തന്നിട്ടമാക്കൽ പര്യടന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയ് മാളിയേക്കൽ മുഖ്യപ്രഭാക്ഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ ജോസ് പെരുമ്പിള്ളികുന്നേൽ (ആരക്കുഴ), കെ.ജി രാധാകൃഷ്ണൻ (ആവോലി), ജോസി ജോളി വട്ടക്കുഴി (മഞ്ഞള്ളൂർ), എൻജെ ജോർജ്, ജോൺ തെരുവത്ത്, മുഹമ്മദ റഫീക്ക്, സമീർ കോണിക്കൽ, വിഎം സൈനുദീൻ, ജോളി വട്ടക്കുഴി, ജോൺ പള്ളിപ്പാട്ട്, ഇബ്രാഹിം മടക്കത്താനം, ടിന്റോ ജോസ് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.