മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ വ്യവസായ പാർക്ക് വാർഡിൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ പി.പി.എൽദോസിനെതിരെ ഇടതു മുന്നണിസ്ഥാനാർത്ഥിയായ പി.പി.നിഷയുടെ തീപാറും മത്സരം .കഴിഞ്ഞ തവണ സംവരണ വാർഡായിരുന്ന ഇവിടെ പി.പി. നിഷ വാശിയേറിയ മത്സരത്തിൽ നിഷ 54 വോട്ടിന് വിജയിച്ചിരുന്നു. കഴിഞ്ഞ അഞ്ചു വർഷം വാർഡിൽ നടത്തിയ വികസന പ്രവർത്തനങ്ങളോടൊപ്പം പൊതു സ്വീകാര്യതകൂടി കണക്കിലെടുത്താണ് ജനറൽ സീറ്റിൽ നിഷയെ തന്നെ മത്സരിപ്പിക്കുവാൻ ഇടതു മുന്നണിയെ പ്രേരിപ്പിച്ചത്. വാർഡിലെ എല്ലാ റോഡുകളും നവീകരിച്ച് സഞ്ചാര യോഗ്യമാക്കിയതോടൊപ്പം വനിത വ്യവസായ കേന്ദ്രം വികസിപ്പിച്ച് വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് വഴിയൊരുക്കി. വാർഡിലെ തെരുവുകളിലെ വഴിവിളക്കുകളെല്ലാം പ്രകാശം പരത്തി നിൽക്കുന്നതിനാൽ രാത്രികാലങ്ങളിൽ വാർഡിനെ ഇരുട്ടിൽ നിന്ന് അകറ്റുന്നത് നഗരവാസികൾ ചർച്ചചെയ്യുന്ന വിഷയമാണ് . അപേക്ഷിച്ചവർക്കെല്ലാം വീട് നൽകിയതോടൊപ്പം പട്ടികജാതി കോളനികളിലെ കുട്ടികൾക്ക് പോഷഹാഹാരം നൽകിയതും ശ്രദ്ധേയമാണ്. എന്നും കടുത്ത മത്സരം നടക്കുന്ന വ്യവസായ പാർക്ക് വാർഡിൽ മൂന്നു മുന്നണികൾക്കും തങ്ങലുടെ ആധിപത്യ നിലനിർത്താൻ വമ്പൻ പോരാട്ടത്തിലാണ് . വാർഡ് നിലനിർത്തുവാൻ തന്നെയാണ് നിഷയിലൂടെ ഇടതുമുന്നണി ലക്ഷമാക്കുന്നതെങ്കിൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി.പി.എൽദോസിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയത്. യു.ഡി.എഫിനും , എൽ.ഡി.എഫിനും അഭിമാന പോരാട്ടത്തിൽ വാർഡിലെ ശക്തി തെളിയിക്കാൻ ബി.ജെ.പിയിലെ അനുരാജും മത്സരരംഗത്ത് സജീവമാണ്.