polling-booth

കോലഞ്ചേരി: പോളിംഗ് ബൂത്തുകളായി ഉപയോഗിക്കുന്ന സ്കൂളുകളിൽ കേടുപാടുകൾ വരുത്താതെ ശ്രദ്ധക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആശ്വാസമായി. പൊതുവേ പോളിംഗിന് ശേഷം സ്കൂളുകൾ അലങ്കോലമാകുന്നത് പതിവ് കാഴ്ചയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെടുത്തി പൊതു വിദ്യഭ്യാസ ഡയറക്ടർ തിര‌ഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയതാണ് അടിയന്തര നിർദേശത്തിന് വഴിവച്ചത്. പോളിംഗ് ബൂത്തുകളിൽ പലതും ഹൈടെക്ക് സ്കൂളുകളാണ്.

പ്രധാന നിർദേശങ്ങൾ

1.അറിയിപ്പുകൾ പ്രത്യേക ഇടത്ത് മാത്രം

2.ദിശാ ബോർഡുകൾ സ്കൂളിന് കേടുവരാതെ സ്ഥാപിക്കണം

3.കാർഡ് ബോർഡ്, ബ്ലാക്ക് ബോർഡ് എന്നിവ പ്രയോജനപ്പെടുത്താം

4.ദിശാ ബോർഡുകൾ നീക്കം ചെയ്യണം

5.സ്ട്രേംഗ് റൂം സീൽചെയ്യുമ്പോൾ കേടുപാട് ഉണ്ടാകില്ലെന്നും ഉറപ്പുവരുത്തണം