ship

കൊച്ചി: ചിഹ്നമായ കപ്പലിന്റെ ചെറുപതിപ്പ് സ്വയം നിർമ്മിച്ച് കലാകാരൻ കൂടിയായ സ്ഥാനാർത്ഥി വോട്ട് തേടുന്നു. വടുതല ഡിവിഷനിലെ വി 4 കൊച്ചി സ്ഥാനാർത്ഥി പീറ്റർ നെൽസണാണ് കപ്പലുമായി വോട്ടർമാരെ സമീപിക്കുന്നത്.

എട്ടടി നീളവും നാലടി വീതിയും അഞ്ചടി പൊക്കവുമുള്ള കപ്പൽ രൂപകല്പന ചെയ്തത് ആർട്ടിസ്റ്റ് സതീശനും സ്ഥാനാർത്ഥി കൂടിയായ ആർട്ടിസ്റ്റ് കൂടിയായ പീറ്റർ നെൽസണും മകൻ ചിത്രകലാ വിദ്യാർത്ഥിയായ അഭിലാഷും ചേർന്നാണ്. മൂന്നു ദിവസം കൊണ്ടാണ് കപ്പൽ പൂർത്തിയാക്കിയത്

മെറ്റൽ ഫ്രെയിം തയാറാക്കി ചാക്ക് തുണി ഒട്ടിച്ചാണ് കപ്പലിന്റെ അടിസ്ഥാനരൂപം ഉണ്ടാക്കിയത്. മുകളിൽ ഫോറെക്സ് ഷീറ്റുകൾ ഉപയോഗിച്ചു. അതിൽ എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിച്ച് മികവുറ്റതാക്കി. ഉന്തുവണ്ടിയിലാണ് കപ്പൽ ഉറപ്പിച്ചത്.

എറണാകുളം നോർത്ത് മേഖലയിലെ വി 4 കൊച്ചിയുടെ എല്ലാ ഡിവിഷനുകളിലും കപ്പലുമായി പ്രചാരണം നടത്തും. ക്യാപ്റ്റൻ മനോജ് കുമാർ ഔദ്യോഗിക വേഷത്തിൽ ഉദ്ഘാടനം നിർവഹിച്ചു. വി 4 കൊച്ചി
എറണാകുളം നോർത്ത് സോൺ കോ ഓർഡിനേറ്റർ വിനോദ് മാനുവൽ, സുജിത്ത് സുകുമാരൻ, ജോൺ ജേക്കബ് എന്നിവർ സംസാരിച്ചു.