തൃപ്പൂണിത്തുറ: ഉദയംപേരൂർ ഡിവിഷനിൽ മത്സരം ശ്രദ്ധാകേന്ദ്രമാകുന്നു. എൽ.ഡി.എഫു യു.ഡി.എഫും നേർക്കുനേർ പോരുന്നു എന്നാണ് ഇതിന് കാരണം. ബി.ജെ.പി ഇവിടെ മത്സര രംഗത്തില്ല. അതിനാൽ
അതിനാൽ ശക്തമായ പ്രചാരണ പരിപാടികളാണ് ഇരു മുന്നണികളുംനടത്തുന്നത്.അനിത ടീച്ചറാണ്

എൽ.ഡി.എഫ് സാരഥി. യു.ഡി.എഫിനായി പോർക്കളത്തിൽ.അശ്വതി സത്യനാണ്. ഇടത് സീറ്റ് പിടിച്ചടക്കുകയാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കന്നിക്കാരായ ഇരുസ്ഥാനാർത്ഥികളും വിജയപ്രതീക്ഷയിൽ തന്നെയാണ്.സാക്ഷരത പ്രേരക് എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് 2014ൽ ജില്ലയിലെ മികച്ച സാക്ഷരത പ്രേരകായി അനിത ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുരുത്തിക്കര, മുളന്തുരുത്തി, കുട്ടമ്പുഴ എന്നിവിടങ്ങളിലെ സ്കൂളുകളിൽ മലയാളം അദ്ധ്യാപികയായും ജോലി ചെയ്തിരുന്നു. ഇത്തരത്തിൽ നാട്ടുകാരുമായുള്ള പരിചയം വിജയത്തിന് സഹായകമാകുമെന്നാണ് അനിത ടീച്ചർ പറയുന്നത്.കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിച്ചിട്ടും ഉദയംപേരൂർ ഡിവിഷൻ ലഭിക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു.ഇക്കുറി ഇത് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് മാദ്ധ്യമപ്രവർത്തകയായ അശ്വതി സത്യനെ രംഗത്തിറക്കിയത്. മാദ്ധ്യമ പ്രവർത്തന രംഗത്തെ പരിചയം പുതിയ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുവാൻ പ്രയോജനപ്പെടുമെന്നും യു.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമായതിനാാൽ വിജയിക്കുവാൻ കഴിയുമെന്നാണ് വിശ്വാസമെന്ന് അശ്വതി സത്യൻ പറഞ്ഞു. ഇരു സ്ഥാനാർത്ഥികളും ഡിവിഷനിലെ പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള തിരക്കിലാണ്.