swaminathan
എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖ വിശേഷാൽ പൊതുയോഗത്തിൽ യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ സംസാരിക്കുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖ വിശേഷാൽ പൊതുയോഗം അഡ്മിനിസ്ട്രേറ്റർ കെ.സി. സ്മിജന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. എസ്.എൻ.ഡി.പി യോഗം വാർഷിക പൊതുയോഗ പ്രതിനിധികളായി പി.കെ. ശ്രീകുമാർ, പി.വി. രാധാകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ റിട്ടേണിംഗ് ഓഫീസറായിരുന്നു. കൗൺസിലർ സജീവൻ ഇടച്ചിറ പങ്കെടുത്തു. പി.എൻ. ഗോപി സ്വാഗതവും മിനി സുരേഷ് സംസാരിച്ചു.