കൊച്ചി: സ്‌കോളർഷിപ്പ് പരീക്ഷയായ ആകാശ് നാഷണൽ ടാലന്റ് ഹണ്ട് ഈമാസം 12 മുതൽ 20 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ രാത്രി 8.30 വരെ ഓൺലൈലിൽ നടക്കും. 20 ന് രണ്ട് ഷിഫ്റ്റുകകളിലായി ഓഫ്‌ലൈൻ പരീക്ഷകളും നടത്തും.

ഏഴു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്നവർക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. 200 രൂപയാണ് പരീക്ഷ ഫീസ്. അർഹരായ വിദ്യാർത്ഥികൾക്ക് 100 ശതമാനം വരെ സ്‌കോളർഷിപ്പ് ഇതിലൂടെ ലഭിക്കും.