chandrabose
ടി.ടി. ചന്ദ്രബോസ്

നെടുമ്പാശേരി: ഒരേ സമുദായ സംഘടനയുടെ മൂന്ന് ഭാരവാഹികൾ നേരിട്ട് ഏറ്റുമുട്ടന്ന കുന്നുകര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് തിരഞ്ഞെടുപ്പ് രംഗത്ത് ശ്രദ്ധേയമായി. എസ്.എൻ.ഡി.പി യോഗത്തിന്റെ രണ്ട് ശാഖകളിലെ മൂന്ന് സഹപ്രവർത്തകരാണ് മൂന്ന് മുന്നണികളിലായി പരസ്പരം ഏറ്റുമുട്ടുന്നത്.

മാലായിക്കുന്ന് ശാഖായോഗം പ്രസിഡന്റ് ടി.ടി. ചന്ദ്രബോസ് യു.ഡി.എഫ് (കോൺഗ്രസ്) സ്ഥാനാർത്ഥിയായും ഇതേ ശാഖയുടെ സെക്രട്ടറി പി.ജി. ഉണ്ണിക്കൃഷ്ണൻ എൽ.ഡി.എഫ് (സി.പി.എം) സ്ഥാനാർത്ഥിയായും തൊട്ടടുത്തുള്ള സൗത്ത് അടുവാശേരി ശാഖായോഗം സെക്രട്ടറി ടി.എസ്. സിജുകുമാർ എൻ.ഡി.എ (ബി.ഡി.ജെ.എസ്) സ്ഥാനാർത്ഥിയുമാണ്. ഇരു ശാഖകളും തമ്മിൽ ഒന്നര കിലോമീറ്റർ അകലമാണുള്ളത്. മൂവരും ഇതേവാർഡിലെതന്നെ വോട്ടർമാരുമാണ്. ടി.ടി. ചന്ദ്രബോസ് കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്റും മാലായിക്കുന്ന് ശ്രീധർമ്മശാസ്താ ക്ഷേത്രകമ്മിറ്റി സെക്രട്ടറിയുമാണ്. പി.ജി. ഉണ്ണിക്കൃഷ്ണൻ സി.പി.എം മാലായിക്കുന്ന് ബ്രാഞ്ച് അംഗമാണ്. ടി.എസ്. സിജുമാർ ബി.ഡി.ജെ.എസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും അടുവാശേരിയിലെ സാമൂഹ്യ സംഘടനയുടെ ഭാരവാഹിയുമാണ്. മൂവരും വിവിധ മുന്നണികളുടെ സ്ഥാനാർത്ഥികളാണെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് കുറവുകളൊന്നും ഉണ്ടായിട്ടില്ല.

എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് നിലനിർത്തുകയാണ് ഉണ്ണിക്കൃഷ്ണന്റെ ദൗത്യം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിൽ രണ്ടും മൂന്നും സ്ഥാനം പങ്കിട്ട യു.ഡി.എഫും എൻ.ഡി.എയും അട്ടിമറി വിജയമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞദിവ

unnikrishnan
പി.ജി. ഉണ്ണികൃഷ്ണൻ

സം സിജുകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും എത്തിയിരുന്നു.

sijukumar
ടി.എസ്. സിജുകുമാർ