 
കിഴക്കമ്പലം: അശരണർക്കാശ്രയമായി മാറിയ ബാബു സെയ്താലിയുടെ പ്രവർത്തനം കൊണ്ട് ശ്രദ്ധയമാവുകയാണ് കിഴക്കമ്പലം ബ്ളോക്ക് ഡിവിഷൻ. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ബാബു സെയ്താലി വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതു പ്രവർത്തന രംഗത്ത് എത്തിയതാണ്. പട്ടിമറ്റം സ്‌നേഹതീരം ചാരിറ്റിബൾ ട്രസ്റ്റിന്റെ പ്രസിഡന്റാണ്. കിടപ്പാടവും വീടുമില്ലാതെ കഴിയുന്ന അശരണരായ കുടുംബങ്ങൾക്ക് വീടു വെച്ചു നല്കുന്നതിനായി ഉദാരമതികളുടെ സഹായത്തോടെ പ്രവർത്തിക്കുന്നതാണ് ട്രസ്റ്റ്. നിലവിൽ മൂന്നു പേർക്കാണ് വീടുകൾ നല്കിയത്. ഒരു വീട് പണി പൂർത്തിയായി, രണ്ടു വീടുകൾ പണി പൂർത്തിയായി വരുന്നു. ട്രസ്റ്റിനു കീഴിൽ അശരണരായവരെ കണ്ടെത്തി വീടു വെച്ചു നല്കാനായി സ്ഥലമേറ്റെടുത്തിട്ടുണ്ട്. കിഴക്കമ്പലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇന്ദിരാജി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റും ബാബുവാണ്. ലോക്ക് ഡൗൺ കാലത്ത് 5000 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് എത്തിച്ച് നല്കിയാണ് ഭക്ഷ്യ സുരക്ഷ രംഗത്ത് മുന്നേറ്റം കുറിച്ചത്. തുടർന്ന് കിഴക്കമ്പലം സർവ്വീസ് സഹകരണ ബാങ്കിന്റെ ഭക്ഷ്യ സുരക്ഷ മാർക്കറ്റുമായി സഹകരിച്ച് അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധയിനം പൊടികളടക്കം പകുതി വിലയ്ക്ക് കിഴക്കമ്പലം പഞ്ചായത്തിൽ റേഷൻ കാർഡുള്ളവർക്ക് വാങ്ങാവുന്ന ബൃഹത് പദ്ധതിയ്ക്കാണ് പിന്നീട് രൂപം നല്കിയത്. പഞ്ചായത്തിലെ അയ്യായിരത്തോളം പേർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്. സോമിൽ ആൻഡ് പ്‌ളൈവുഡ് മാനുഫാക്ചർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും, ജില്ല ട്രഷററുമാണ്. കോൺഗ്രസ് പട്ടിമറ്റം ബ്ളോക്ക് സെക്രട്ടറി കൂടിയാണ് ഈ യുവ പ്രതിഭ. 2005 മുതൽ 2010 വരെ വാഴക്കുളം ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. 2010 മുതൽ 2015 വരെ ഇതേ ബ്‌ളോക്കിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരിക്കെ ജില്ലയിലെ മികച്ച ചെയർമാനുള്ള ആരോഗ്യ വകുപ്പിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നിലവിൽ വാഴക്കുളം ബ്‌ളോക്കിലേയ്ക്ക് മൂന്നാമങ്കത്തിനാണ് ബാബു എത്തിയിരിക്കുന്നത്. എൽ.ഡി.എഫിലെ ടിൻജോ ജേക്കബും, ട്വന്റി20 യിലെ ലാലൻ .കെ മാത്യൂസും, എൻ.ഡി.എ യുടെ പി.ആർ പദ്മരാജുമാണ് എതിർ സ്ഥാനാർത്ഥികൾ.