navy

കൊച്ചി: ഗുഡ് ഹോപ്പ് വൃദ്ധസദനത്തിലെയും ആശ്വാസഭവൻ അനാഥാലയത്തിലെയും അന്തേവാസികൾക്ക് ആശ്വാസവുമായി നാവികസേന. നാവികവാരാഘോഷത്തിന്റെ ഭാഗമായി നാവികരും നേവൽ വൈവ്സ് വെൽഫെയർ അസോസിയേഷനും വൃദ്ധ സദനത്തിലും അനാഥാലയത്തിലും സന്ദർശനം നടത്തി.

രണ്ടിടത്തെയും കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും കളിയുപകരണങ്ങളുടെയും അറ്റകുറ്റപ്പണികൾ നാവികർ നിർവഹിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അന്തേവാസികൾക്ക് വിവിധ സമ്മാനങ്ങളും നൽകി. ഉച്ചഭക്ഷണവും നൽകിയാണ് നാവികർ മടങ്ങിയത്.