
ആലുവ: ജനഹിതമറിയാൻ ജില്ലയിൽ നിന്നും 15 പ്രാദേശിക മാദ്ധ്യമ പ്രവർത്തകരും തിരഞ്ഞെടുപ്പ് ഗോദയിൽ അങ്കം കുറിച്ചിട്ടുണ്ട്. മൂന്നുമുന്നണികളിലും സ്വതന്ത്രരിലും ഇവരുണ്ട്. കോടനാട് ഡിവിഷനിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഏകയാൾ മനോജ് മൂത്തേടനാണ്. നഗരസഭകളിലേക്ക് നാല് പേരുണ്ട്. കെ.ജെ.യു ജില്ലാ പ്രസിഡന്റ് ബോബൻ ബി കിഴക്കേത്തറ (ആലുവ) ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം. ഇസ്മയിൽ (കളമശേരി) പെരുമ്പാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.ഇ. നൗഷാദ് (പെരുമ്പാവൂർ), ചന്ദ്രകലാധര, (മരട്) എന്നിവരാണിവർ. എം.എ. സുധീർ ആണ് ബ്ളോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഏകയാൾ.
പി.ഐ. നാദിർഷ (കാഞ്ഞൂർ), അഭിലാഷ് അശോകൻ,ജേക്കബ് വെളുത്താൻ (കീഴ്മാട്), ഷൈജൻ തോട്ടപ്പിള്ളി (കാലടി), സാജു ഏനായി (കറുകുറ്റി), കെ.എം. ജോർജ് (തിരുമാറാടി), എം.എ. സുധീഷ് (ചിറ്റാറ്റുകര), എ.കെ. രാജേഷ് (കോട്ടുവള്ളി), എം.കെ അനിൽകുമാർ (ഉദയംപേരൂർ) എന്നിവർ പഞ്ചായത്തുകളിലേക്കും ജനവിധി തേടുന്നു.