കാലടി: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ പര്യടനം നടത്തുന്നത് ജനങ്ങൾക്ക് ഭീഷണിയാകുന്നതായി സി.പി.എം മലയാറ്റൂർ-നീലീശ്വരം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ.വത്സൻ പറഞ്ഞു.
മലയാറ്റൂർ നീലീശ്വരം സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ കഴിഞ്ഞ ദിവസം യു.ഡി.എഫ് പഞ്ചായത്ത് കൺവെൻഷൻ റോജി.എം.ജോൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചാലക്കുടി ബന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യുകയും എല്ലാ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കും ചിഹ്നം നേരിട്ട് കൈമാറുകയുമുണ്ടായി. എം.പി.ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ഇത്.എം.പി യോടൊപ്പം കൺവെൻഷനിൽ പങ്കെടുത്ത യു.ഡി.എഫ് 19 സ്ഥാനാർത്ഥികളും നേതാക്കളും ക്വറന്റൈയിനിൽ പോകാതെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വീടുകളിൽ കയറിയിറങ്ങി പഞ്ചായത്തിലാകെ കൊവിഡ് വ്യാപിക്കാനുള്ള സാഹചര്യത്തിൽ നിന്നും പിൻമാറേണ്ടതാണ്. കെ.കെ.വത്സൻ ആവശ്യപ്പെട്ടു