sndp

കൊച്ചി : എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയനിലെ ശാഖാ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, ശ്രീനാരായണ എംപ്‌ളോയിസ് ഫോറം, ശ്രീനാരായണ പെൻഷനേഴ്‌സ്‌ കൗൺസിൽ ഭാരവാഹികളുടെയും സംയുക്ത യോഗം ചേർന്നു.

യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എം.ഡി. അഭിലാഷ്, വൈസ്‌ പ്രസിഡന്റ് പടമുഗൾ വിജയൻ, കൗൺസിലർമാരായ എൽ. സന്തോഷ്, കെ.കെ. മാധവൻ, ടി.കെ. പദ്മനാഭൻ, ടി.എം. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

യോഗത്തി​ന്റെ സിവിൽ സർവീസിലേക്ക് പരിശീലന പദ്ധതിയി​ലേക്ക് തി​രഞ്ഞെടുക്കപ്പെട്ട ഷെൽഷാ ഷെൽജിക്ക് യൂണിയന്റെ ഉപഹാരം ചെയർമാൻ മഹാരാജാ ശിവാനന്ദനും ശ്രീനാരായണാ എംപ്‌ളോയീസ് ഫോറം കണയന്നൂർ യൂണിയന്റെ ഉപഹാരം കേന്ദ്രസമിതി സെക്രട്ടറി ഡോ.വി. ശ്രീകുമാറും സമ്മാനിച്ചു. മുളവുകാട് ശാഖാ സെക്രട്ടറി ഷെൽജി എം.ആറിന്റെയും വനിതാസംഘം പ്രസിഡന്റ് ഷാജിതാ ഷെൽജിയുടെയും മകളാണ് എൻജിനീയറിംഗ് ബിരുദധാരിയായ ഷെൽഷാ ഷെൽജി.

യൂണിയൻ കൺവീനറായിരുന്ന പി.ഡി. ശ്യാംദാസിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.