kp
അംബേദ്ക്കർ അനുസ്മരണ യോഗം കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി മെമ്പർ സി.കെ.കനകം അശോകൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: ഇന്ത്യൻ ഭരണഘടന ശില്പി ഡോ.ബി.ആർ അംബേദ്ക്കറുടെ 64 മത് ചരമവാർഷിദിനത്തോട് അനുബന്ധിച്ച് കെ .പി .എം .എസ് അങ്കമാലി യൂണിയന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടത്തി. യൂണിയൻ പ്രസിഡന്റ് പി.എ വാസു അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം സി.കെ. കനകം അശോകൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റിയംഗം രാജി ഉണ്ണി , ശാഖ ഖജാൻജി പ്രീതഷാജി, യൂണിയൻ സെക്രട്ടറി വി.വി.കുമാരൻ ഖജാൻജി പി.പി.പരമേശ്വരൻ, യൂണിയൻ കമ്മിറ്റിയംഗം ദീപ്തി വി.കെ, രജനി ഷിജോ,വത്സ ഷാജി, ആതിര എന്നിവർ സംസാരിച്ചു.