കാലടി : ജില്ലാ പഞ്ചായത്ത് കാലടി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫന്റെ റോഡ് ഷോ കാഞ്ഞൂരിൽ ഇന്ന് രാവിലെ 10 ന് മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തിൽ നടത്തും.
എൻ.കെ. പ്രേമചന്ദ്രൻ എം.പി. പങ്കെടുക്കും. രാവിലെ 10 ന് കൊച്ചി കോർപ്പറേഷൻ വൈറ്റില ഡിവിഷനിൽ സുനിത ഡിക്‌സന്റെ പ്രചാരണ യോഗത്തിലും ഉച്ചകഴിഞ്ഞ് 3 ന് ഒക്കലിലും മാണിക്കമഗലത്ത് റോഡ് ഷോയിലും വൈകീട്ട് 7ന് കാലടി ടൗണിലെ പൊതുസമ്മളേനത്തിലും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ജോർജ് സ്റ്റീഫന്റെ പ്രചാരണത്തിലും പങ്കെടുക്കും.