ldf-paravur
പറവൂർ നഗരസഭ എൽ.ഡി.എഫ് സ്ഥാനാർത്ഥി സംഗമം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലാത്ത കോൺഗ്രസ് വർഗീയ പാർട്ടികളുമായി തോളോടു തോൾ ചേർന്ന് എൽ.ഡി.എഫിനെ പരാജയപ്പെടുത്താനുള്ള പരിശ്രമത്തിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവ് പറഞ്ഞു. പറവൂരിൽ നഗരസഭ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ, ആരോഗ്യ, ജനക്ഷേമ പ്രവർത്തനങ്ങളിൽ എൽ.ഡി. എഫ് സർക്കാർ ലോകത്തിന് മാതൃകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം ഇടതുമുന്നണി നേടുമെന്നും രാജീവ് പറഞ്ഞു.ഏരിയ സെക്രട്ടറി ടി.ആർ. ബോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിയേറ്റംഗം കെ.എൻ. ഉണ്ണികൃഷ്ണൻ, നേതാക്കളായ കെ.എം. സുധാകരൻ, എൻ.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. 29 വാർഡുകളിലെ സ്ഥാനാർത്ഥികളും പങ്കെടുത്തു.