പറവൂർ: യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കും. ഇന്ന് വൈകിട്ട് നാലരയ്ക്ക് പറവൂർ മുനിസിപ്പിൽ ഓഫീസിനു എതിർവശത്തുള്ള ഗ്രൗണ്ടിലാണ് സമ്മേളനം. നേതാക്കളായ വി.ഡി. സതീശൻ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ തുടങ്ങിയവർ പങ്കെടക്കും.