പറവൂർ: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷനെ (കില ) ഉപയോഗിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കായി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതായി ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ശേഷം ജനപ്രതിനിധികൾക്കായി കില പരിശീലനം നൽകാറുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനായി പരിശീലനം നൽകുന്നത്. അതിന്റെ ഭാഗമായി പരിശീലന വിഭാഗങ്ങളിൽ നവംബർ 16 മുതൽ വീഡിയോ റെക്കോർഡിന് നടന്നിരുന്നു. ഓരോ ജില്ലകളിലെയും എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ ക്ലിപ്പിംഗ് തയാറാക്കി പ്രചരിപ്പിക്കുന്നതായി പരാതിയുള്ളത്.