കൊച്ചി: പെൻഷൻ വിഷയത്തിൽ സർക്കാർ ആടിനെ പട്ടിയാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറിയും കെ.കെ.എൻ.എടി.സി സംസ്ഥാന പ്രസിഡന്റുമായ കെ.പി. തമ്പി കണ്ണാടൻ പറഞ്ഞു. യു.ഡി.എഫിന്റെ കാലത്താണ് പെൻഷൻ തുക വർദ്ധിപ്പിച്ചത്. മുമ്പും 500 രൂപ സാമൂഹ്യ സുരക്ഷ പെൻഷൻ കിട്ടുമ്പോൾ 500രൂപ ക്ഷേമനിധി പെൻഷനും ചേർത്ത് 1000രൂപ അന്ന് ഒരു തൊഴിലാളി പെൻഷൻകാരന് ലഭിക്കുമായിരുന്നു. ഇത് ജനങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.