കൊച്ചി: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയുടെ രണ്ടാമത്തെ കാമ്പസിന് ആർ.എസ്.എസ് നേതാവായിരുന്ന എം.എസ്. ഗോൾവാൾക്കറിന്റെ പേര് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.