കൊച്ചി: കേരള ലേബർ വെൽഫെയർ സൊസൈറ്റി വാർഷികവും തൊഴിലാളി സംഗമവും നടത്തി. സമ്മേളനം ഹൈക്കോടതി റിട്ട. രജിസ്ട്രാർ അഡ്വ. മേരിദാസ് കല്ലൂർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.എ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ വടശേരി, ഡോ. ശ്രീകുമാർ, സി.ജെ. ജിബീഷ്, സി.ജെ. സേവ്യർ എന്നിവർ പങ്കെടുത്തു.