sabarimala-thanthri
ശബരിമല ആചാരപരമായി ബന്ധമുള്ള ആലങ്ങാട് യോഗത്തിന്റെ ആസ്ഥാന ക്ഷേത്രമായ മുപ്പത്തടം കാമ്പിള്ളി ശ്രീ ധർമ്മ ശാസ്ത ക്ഷേത്രം കേന്ദീകരിച്ച് രൂപീകരിച്ച ആലങ്ങാട് യോഗം ട്രസ്റ്റ് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് മോഹനരര് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ശബരിമല ആചാരപരമായി ബന്ധമുള്ള ആലങ്ങാട് യോഗത്തിന്റെ ആസ്ഥാന ക്ഷേത്രമായ മുപ്പത്തടം കാമ്പിള്ളി ശ്രീ ധർമ്മ ശാസ്ത ക്ഷേത്രം കേന്ദീകരിച്ച് രൂപീകരിച്ച ആലങ്ങാട് യോഗം ട്രസ്റ്റ് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് മോഹനരര് ഉദ്ഘാടനം ചെയ്തു.
ആലങ്ങാട് യോഗം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പന്തളം കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി നാരായണ വർമ്മ തമ്പുരാൻ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് രക്ഷാധികാരി അംഗത്വമെടുത്ത ആദ്യ ഏഴ് പേർക്ക് അംഗീകാരം നൽകി. ശബരിമല മുൻ മേൽശാന്തി എൻ. ദാമോദരൻ പോറ്റി, ഭാഗവത ആചാര്യൻ അഡ്വ. ടി.ആർ. രാമനാഥൻ, ചീരപ്പൻചിറ യോഗം ഗുരുസ്ഥാനീയൻ കേശവലാൽ, ഹരീഷ്, ട്രസ്റ്റ് ട്രഷറർ ഹരീഷ് കുമാർ, ചെമ്പോല കളരി രക്ഷാധികാരി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. ആലങ്ങാട് യോഗം ട്രസ്റ്റ് ചെയർമാൻ കെ. അയ്യപ്പ ദാസ്, സെക്രട്ടറി എ.സി. കലാധരൻ എന്നിവർ സംസാരിച്ചു.
കാമ്പിള്ളി ശ്രീ ധർമ്മ ശാസ്ത ക്ഷേത്രത്തിൽ ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് മോഹനര്ക്ക് ക്ഷേത്രം തന്ത്രി ഹവീഷ് പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പന്തളം കൊട്ടാരത്തിൽ നിന്നും ലഭിച്ച കൊടിക്കും ഗോളകക്കും ശബരിമല തന്ത്രി ദീപാരാധന നടത്തി.