നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ റബലുകളായി മത്സരിക്കുന്ന മൂന്ന് പേരെയും വിമത പ്രവർത്തനത്തിന് ഒരാളെയും കോൺഗ്രസിൽ നിന്നും പുറത്താക്കി. കെ.ആർ. പുഷ്കരൻ (12 -ാം വാർഡ്), പി.വി. കുഞ്ഞ് (13 -ാം വാർഡ്), എൻ.ഒ. ആന്റോ (17 -ാം വാർഡ്) എന്നീ റബൽ സ്ഥാനാർത്ഥികളെയും വിമത പ്രവർത്തനത്തിന് സാലുപോൾ (4 -ാം വാർഡ്)നെയുമാണ് ഡി.സി.സി പ്രസിഡഡന്റ് ടി.ജെ. വിനോദ് പുറത്താക്കിയതെന്ന് ബ്ളോക്ക് പ്രസിഡന്റ് പി.വൈ. വർഗീസ് അറിയിച്ചു.