cycle-yatra
തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി ബി.ജെ.പി സൈക്കിൾ റാലി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത മുന്നണികളാണ് എൽ.ഡി.എഫും യു.ഡി.എഫുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. എളമക്കര നോർത്ത് ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി ജീവൻലാൽ രവിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ സൈക്കിൾ റാലിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് - വലത് മുന്നണികൾ തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസമില്ലെന്ന് ഓരോ ദിവസവും തെളിയുകയാണ്. ഈ മുന്നണികൾ ജനങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. സംസ്ഥാനത്തിന്റെ വികസനം ഉറപ്പ് വരുത്താൻ കഴിയുന്ന പുതിയൊരു രാഷ്ട്രീയമാണ് കേരളത്തിനാവശ്യം. ഒരു പാട് വികസന സാദ്ധ്യതകളുള്ള കൊച്ചിയെ വികസനത്തിലെത്തിക്കാൻ മാറി മാറി ഭരിച്ചവർക്ക് കഴിഞ്ഞില്ല. മോദി സർക്കാരിന്റെ വികസന പദ്ധതികൾ ഈ നഗരത്തിലേക്ക് കൊണ്ടുവരാാൻ ബി.ജെ.പിയെ വിജയിപ്പിക്കണം.രമേശ് പറഞ്ഞു.